22.8.09

വെണ്‍‌ചന്ദ്രലേഖയൊരപ്സരസ്ത്രീ...

വെണ്‍‌ചന്ദ്രലേഖയൊരപ്സരസ്ത്രീ
വിപ്രലംഭ ശൃഗാര നൃത്തമാടാന്‍ വരും
അപ്സരസ്ത്രീ...
വെണ്‍ ചന്ദ്ര ലേഖയൊരപ്സരസ്ത്രീ (വെണ്‍ചന്ദ്രലേഖ..)

കാറ്റത്തു.. കസവുത്തരീയമുലഞ്ഞും..
കളിയരഞ്ഞാണമഴിഞ്ഞും..
കയ്യിലെ സോമരസ.. കുമ്പിള്‍ തുളുമ്പിയും
അവള്‍ വരുമ്പോള്‍..
ഞാനും.. എന്‍ സ്വയംവര ദേവതയും
ആ നൃത്തമനുകരിക്കും..
മോഹങ്ങള്‍ ആശ്ലേഷമധുരങ്ങളാക്കും.. (വെണ്‍ചന്ദ്രലേഖ..)

മാറിലെ മദനാംഗരാഗം കുതിര്‍ന്നും..
മകരംഞ്ജീരമുതിരുന്നും..
മല്ലികാപുഷ്പശര.. ചെപ്പുകുലുക്കിയും
അവള്‍ വരുമ്പോള്‍...
ഞാനും എന്‍ മധുവിധു മേനകയും
ആ നൃത്തമനുകരിക്കും..
സ്വപ്നങ്ങള്‍.. ആപാദരമണീയമാക്കും.. (വെണ്‍ചന്ദ്രലേഖ..)


പാട്ട് കേള്‍ക്കൂ..

No comments: