22.8.09

സുപ്രഭാതം...

സുപ്രഭാതം.. സുപ്രഭാതം.. സുപ്രഭാതം
സുപ്രഭാതം.. സുപ്രഭാതം.. സുപ്രഭാതം

നീലഗിരിയുടെ സഖികളേ.. ജ്വാലാമുഖികളേ..
നീലഗിരിയുടെ സഖികളേ.. ജ്വാലാമുഖികളേ..
ജ്യോതിര്‍മയിയാം ഉഷസ്സിനു.. വെള്ളിച്ചാമരം വീശും മേഘങ്ങളേ
സുപ്രഭാതം.. സുപ്രഭാതം.. സുപ്രഭാതം

അഞ്ജനക്കല്ലുകള്‍ മിനുക്കിയടുക്കി
അഖിലാണ്ഡമണ്ഡല ശില്പി.. (അഞ്ജനക്കല്ലുകള്‍..)
പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു
പ്രപഞ്ചമന്ദിരമേ.. മന്ദിരമേ.. മന്ദിരമേ.. (പണിഞ്ഞിട്ടും..)
നിന്റെ നാലുകെട്ടിന്റെ.. പടിപ്പുര മുറ്റത്ത്
ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ,
അഹാഹാ.. ഓഹോഹോ.. ആഹാ ആ.. ആ..(നീലഗിരിയുടെ..)

ആയിരം താമര തളിരുകള്‍ വിടര്‍ത്തീ
അരയന്നങ്ങളെ വളര്‍ത്തീ.. (ആയിരം..)
വസന്തവും.. ശിശിരവും.. കുളിക്കാനിറങ്ങുന്ന
വനസരോവരമേ.. സരോവരമേ..സരോവരമേ.. (വസന്തവും...)
നിന്റെ നീലവാര്‍മുടി ചുരുളിന്റെ അറ്റത്ത്
ഞാനെന്റെ പൂകൂടി ചൂടിച്ചോട്ടെ,..
അഹാഹാ.. ഓഹോഹോ.. ആഹാ ആ.. ആ..(നീലഗിരിയുടെ..)



No comments: