7.9.09

വരുവാനില്ലാരും..

വരുവാനില്ലാരുമിന്നൊരുനാളുമീ
വഴിക്കറിയാമെന്നാലുമെന്നും
പ്രിയമുള്ളരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലൊ
എന്നും വെറുതെ മോഹിക്കുമല്ലൊ..

പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരു നാളും പൂത്താമാങ്കൊമ്പില്‍
പതിവായി മാത്രമായ് ഒരുനേരം മൃദുമാറില്‍
മധുമാസമണയാറുണ്ടല്ലോ..

വരുവാനില്ലാരുമീ വിജനാമെന്‍ വഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താ വഴിയാകെ
മിഴിപാകിനില്‍ക്കാറുണ്ടല്ലോ..
മിഴിപാകി നില്‍ക്കാറുണ്ടല്ലോ..
പ്രിയമുള്ളരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കാറുണ്ടല്ലോ..

വരുമെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാമതെന്നാലുമെന്നും..
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളരാളാരോ വരുവാനുണ്ടെന്നു ഞാനെന്നും‍
വെറുതേ മോഹിക്കുമല്ലൊ

നിനയാത്ത നേരത്തെന്‍ പടിവാതിലില്‍
ഒരു പദവിന്യാസം കേട്ടപോലെ..
വരവായാളൊരുനാളും പിരിയാത്ത മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ..
ഇന്നൊരു മാത്ര കൊണ്ടുവന്നല്ലോ..
കൊതിയോടെ ഓടിച്ചെന്നാവഴിയിലെന്‍
ഇരുകണ്ണും നീട്ടുന്ന നേരം..
വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു..
എന്റെ വഴിയേ തിരിച്ചുപോകുന്നു...
എന്റെ വഴിയേ തിരിച്ചുപോകുന്നു..

No comments: