14.9.09

ഉണ്ണികളേ ഒരു കഥപറയാം..

ഉണ്ണികളേ ഒരു കഥ പറയാം
ഈ പുല്ലാം കുഴലിൻ കഥപറയാം(ഉണ്ണികളേ..)
പുൽമേട്ടിലോ പൂങ്കാട്ടിലോ (പുൽമേട്ടിലോ..)
എങ്ങോ പിറന്നു പണ്ടിളം മുളം കൂട്ടിൽ (ഉണ്ണികളേ..)

മഞ്ഞും മണിത്തെന്നലും തരും
കുഞ്ഞുമ്മ കൈമാറിയും..
വേനൽകുരുന്നിന്റെ തൂവലാൽ
തൂവാലകൾ തുന്നിയും..
പാടാത്ത പാട്ടിന്റെ ഈണങ്ങളേ..
തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ..
ഉള്ളിന്റെ ഉള്ളിലെ നോവിന്റെ നൊമ്പരം
ഒരു നാളിൽ സംഗീതമായ്..
പുല്ലാങ്കുഴൽ നാദമായ് (ഉണ്ണികളേ..)

പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും
മേച്ചിൽ പുറം തന്നിലും
ആകാശക്കൂടാരക്കീഴിലെ
ആശാമരച്ചോട്ടിലും
ഈ പാഴ്മുളം തണ്ടു പൊട്ടും വരെ..
ഈ ഗാനമില്ലാതെയാകും വരെ..
കുഞ്ഞാടുകൾക്കെന്നും കൂട്ടായിരുന്നീടും
ഇടയന്റെ മനമാകുമീ..
പുല്ലാംങ്കുഴൽനാദമായ്.. (ഉണ്ണികളേ..)

No comments: